മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴ്യാഴ്ച

Menstruation did not appear; Small Feast Thursday

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്നാണ് പെരുന്നാള്‍ വ്യാഴാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വിശ്വാസികള്‍ക്ക് റംസാന്‍ നോമ്പ് 30 എണ്ണവും പൂര്‍ത്തീകരിക്കാനാവും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്നത് അറിയിച്ചു. ഇതോടെ റമദാന്‍ മുപ്പതും പൂര്‍ത്തിയാകും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിശ്വാസികള്‍ വീഴ്ച്ച വരുത്തരുതെന്ന് ഖാസിമാരും മത പണ്ഡിതരും നിര്‍ദേശം നല്‍കി. ഈദ് ഗാഹുകള്‍ പാടില്ലെന്നും നമസ്‌കാരം വീട്ടില്‍ വെച്ച് നിര്‍വഹിക്കണമെന്നും ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •