Section

malabari-logo-mobile

ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ധനുഷ് മികച്ച നടന്‍

HIGHLIGHTS : Dhanush won Best Actor at the BRICS Film Festival

പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്‌സ് ചലച്ച്തിര് മേളയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കി. മികച്ച ബ്രിക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ ചിത്രം ബരാകാതും റഷ്യന്‍ ചിത്രം ദ സണ്‍ എബൗവ് മി നെവര്‍ സെറ്റ്‌സും പങ്കിട്ടു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്രസീല്‍ സംവിധായിക ലൂസിയ മൊറാദ് സ്വന്തമാക്കി. ബ്രസീലിയന്‍ ചിത്രം അന്നയിലെ സംവിധാനമികവിനാണ് ലൂസിയ മൊറാദ് പുരസ്‌കാരം നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഓണ്‍ വീല്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലാറ ബൊസോണി നേടി.

sameeksha-malabarinews

ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്‌സ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രികിസ് കൂട്ടായ്മയിലെ അംഗങ്ങള്‍.

ജൂറിയിലെ ഓരോരുത്തരും ബ്രിക്‌സ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. രാഹുല്‍ റാവയില്‍ (ജൂറി ചെര്‍പേഴ്‌സണ്‍, ഇന്ത്യ), മരിയ ബ്ലാഞ്ചെ അല്‍സിന ഡി മെന്‍ഡോണ (ബ്രസീല്‍), താണ്ടി ഡോവിഡ്(ദക്ഷിണാഫ്രിക്ക), നീന കൊച്ചെലിയേവ(റഷ്യ), ഹൗ കെമിംഗ് (ചൈന) എന്നിവരാണ് മറ്റു അംഗങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!