മരുഭൂമി സഫാരിക്കിടെ അപകടം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ദുബൈ:  കഴിഞ്ഞ ദിവസം ഡസര്‍ട്ട് സഫാരിക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട പരപ്പനങ്ങാടി ചെട്ടിപ്പെടി സ്വദേശി പുഴക്കലില്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുബൈ:  കഴിഞ്ഞ ദിവസം ഡസര്‍ട്ട് സഫാരിക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട പരപ്പനങ്ങാടി ചെട്ടിപ്പെടി സ്വദേശി പുഴക്കലില്‍ നിസാമി(38)ന്റെ മൃതദേഹം നാളെ പുലര്‍ച്ചയോടെ നാട്ടിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം . നിസാമിനൊപ്പം മരണപ്പെട്ട ഷബാബിന്റെ മൃതദേഹം ദുബൈയില്‍ തന്നെ അടക്കം ചെയ്യും.

ഷാര്‍ജയിലാണ് ഇവര്‍ ഡസര്‍ട്ട് സഫാരി നടത്തിയത്. നിസാം വാടകക്കെടുത്ത വാഹനത്തിലാണ് നാലംഗ സംഘം സഫാരിക്കായി പോയത്. വാഹനമോടിച്ചിരുന്ന ഹാറൂണ്‍, സുഹൃത്ത് റീഗോ തോമസ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മദാമിനടുത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയായ ഷബാബ് ദുബൈയില്‍ സോഫറ്റ് വെയര്‍ സ്ഥാപനത്തിന്റെ പാര്‍ടണറാണ്. ഷബാബിന്റെ കുടുംബ മരണവിവരമറിഞ്ഞ് ദുബൈയിലെത്തിയിരുന്നു.

ചെട്ടിപ്പടിയിലെ പരേതനായ ഹൈദ്രോസ് ഹാജിയുടെയും ആയിഷയുടെയും മകനാണ് നിസാം. ഭാര്യ റുസ്ത. പി.വി. മക്കള്‍ ജസ, ജന്ന, അഹമ്മദ് ബിലാല്‍. സഹോദരങ്ങള്‍ ഹൈയറുന്നീസ, നുര്‍സിയ, ഇസ്ഹാഖ്, ലെസിന്‍.
മൃതദേഹം തിങ്കളാഴ്ച രാവിലെ ചെട്ടിപ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •