തിരൂരങ്ങാടിയില്‍ അമിത വേഗത്തില്‍ വന്ന ബസ് മിനി ലോറിക്ക് പിറകില്‍ ഇടിച്ചു ഒഴിവായത് വന്‍ ദുരന്തം

തിരൂരങ്ങാടി: ദേശീയപാതാ കക്കാട് അമിത വേഗതയില്‍ വന്ന ബസ് മിനി ലോറിക്ക് പിറകില്‍ ഇടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് അമിത വേഗതയില്‍ വന്ന് അതേ ദിശയില്‍ പോകുന്ന മിനി ലോറിക്ക് പിറകില്‍ ഇടിച്ചത്.

ഡ്രൈവര്‍ ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തി മൊബൈലില്‍ സംസാരിച്ച് അശ്രദ്ധ പരമായി വാഹനമോടിച്ചതിനാലാണ് അപകടമെന്ന് പറഞ്ഞ് യാത്രക്കാര്‍ ബസ് ജീവനക്കാരോട് കയറുകയും ചെയ്തു

Share news
error: Content is protected !!
Scroll to Top