Section

malabari-logo-mobile

കനത്ത പോലീസ് കരുതലില്‍ സക്കരിയ ഉമ്മയെ കണ്ടു

HIGHLIGHTS : പരപ്പനങ്ങാടി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ ഇന്ന് തന്റെ ഉമ്മയെ കാണാനെത്തിയത് ഏറ...

പരപ്പനങ്ങാടി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ ഇന്ന് തന്റെ ഉമ്മയെ കാണാനെത്തിയത് ഏറെ വൈകാരികരംഗങ്ങള്‍ക്ക് ഇടയാക്കി . ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പരപ്പനങ്ങാടി പുത്തന്‍പീടികക്ക് പടിഞ്ഞാറു വശത്തുള്ള വീട്ടില്‍ കഴിയുന്ന തന്റെ രോഗാതുരയായ ഉമ്മ ബിയ്യുമ്മയെ കാണാന്‍ സക്കരിയ എത്തിയത്. ഏഴംഗ കര്‍ണാടക പോലീസിന്റെയും കേരളാ പോലീസിന്റെയും ശക്തമായ സുരക്ഷകാവലിലാണ് സക്കരിയയെ കൊണ്ടുവന്നത്.
ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് ് സക്കരിയ വിചാരണതടവുകാരനായി പരപ്പന ജയിലില്‍ കഴിയുന്നത് കുറച്ച് നാളായി സക്കരിയയുടെ ഉമ്മ രോഗം ബാധിച്ച് കിടപ്പിലാണ്. ഉമ്മയെ കാണാന്‍ വിചാരണ കോടതിയില്‍ സക്കരിയ അപേക്ഷ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലെത്തി ഉ്മ്മയെ കാണാന്‍ ആവിശ്യമായ ചിലവുകള്‍ കുടുംബം വഹിക്കണമെന്ന വ്യവസ്ഥയില്‍ ഒരുദിവസത്തേക്ക് സക്കരിയക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

മൂന്നാംതവണയാണ് വിചാരണ തടവുകാരനായ ശേഷം സക്കരിയ നാട്ടിലെത്തുന്നത്. നേരത്തെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനും, പിന്നീട് സഹോദരന്റെ മരണസമയത്തും സക്കരിയക്ക് പരപ്പനങ്ങാടിയിലെത്താന്‍ അനുമതി ലഭിച്ചിരുന്നു.

sameeksha-malabarinews

പത്തൊന്‍പത് വയസ്സിലാണ് ബ്ംഗളുരൂ സ്‌ഫോടനക്കേസില്‍ സക്കരിയ പ്രതി ചേര്‍ക്കപ്പെടുന്നത്. 2008 ജുലൈ 25നാണ് ബംഗളൂരു സ്‌ഫോടനം നടന്നത്. 2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ ജോലി ചെയ്യുന്ന തിരൂരിലെ കടയില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ എട്ടാംപ്രതിയാണ് സക്കരിയ. കേസിലെ നാലാം പ്രതിയായ ഷരഫുദ്ധീനുമായി ചേര്‍ന്ന് സ്‌ഫോടനത്തിനുള്ള ടൈമറുകകളും മൈക്രോചിപ്പും നിര്‍മ്മിച്ചു നല്‍കി എന്ന കുറ്റമാണ് സക്കരിയയുടെ പേരില്‍ ചുമത്തിയിത്.

വിചാരണ കൂടാതെ തടവില്‍ കഴിയേണ്ടിവരുന്ന സക്കരിയക്കുവേണ്ടി പരപ്പനങ്ങാടിയില്‍ ഫ്രീ സക്കരിയ ഫോറം എന്ന വേദിക്ക് രൂപം നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!