ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 6 മരണം

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സാക്കിര്‍ നഗറിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. അപകടത്തില്‍ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സമീപത്തുള്ള ഫിളാറ്റിലാണ് തീപിടുത്തമുണ്ടായത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് ഏകദേശം എല്ലാവരും ഉറക്കത്തിലായിരുന്നു. അതുകൊണ്ടാണ് ഇത്രയും മരണം സംഭവിക്കാന്‍ ഇടയായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ എട്ടോളം ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമ ഫലത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles