Section

malabari-logo-mobile

നിലമ്പൂരില്‍ വന്‍ തീപിടുത്തം;ലക്ഷങ്ങളുടെ നഷ്ടം;അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

HIGHLIGHTS : നിലമ്പൂര്‍: നഗരസഭ ബസ് സ്റ്റാന്‍ഡിനടുത്തെ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.തീപിടുത്തത്തില്‍ നാലു കടകള്‍കത്തിനശിച്ചു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉ...

നിലമ്പൂര്‍: നഗരസഭ ബസ് സ്റ്റാന്‍ഡിനടുത്തെ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.തീപിടുത്തത്തില്‍ നാലു കടകള്‍കത്തിനശിച്ചു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഒരു കട പൂര്‍ണ്ണമായും ഒരു കട ഭാഗികമായും കത്തി നശിച്ചു. സമീപത്തെ മറ്റ് രണ്ട് കടകളിലേക്ക് തീ പടര്‍ന്ന് സാധനങ്ങള്‍ നശിച്ചു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു തീപിടുത്തം. ആദ്യം ബാഗ് കടയ്ക്കാണ് തീപിടിച്ചത്. പിന്നീട് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കട ഉടമയെയും അഗ്നിശമനാ ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

ഇതെതുടര്‍ന്ന് തീ അണയ്ക്കാന്‍ ബാഗ് കടയിലേക്ക് കടക്കാനായി ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷട്ടര്‍ തകര്‍ന്ന് വീണ് അഗ്‌നിശമന സേന അംഗങ്ങളായ നിലമ്പൂര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍മാരായ എം.വി അനൂപ്(30), യു.വി റുമേഷ് (29) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

sameeksha-malabarinews

ചുങ്കത്തറ അത്താണി മണ്ണില്‍ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള അത്തിമണ്ണില്‍ ലാസ് വ ബാഗ്‌സാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. 18 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ പറഞ്ഞു. ബാഗ് കടയുടെ സമീപത്തെ മാണിച്ചോലയില്‍ ഉമ്മറിന്റെ ലൈക്ക്‌സ് ചെരിപ്പ് കടയിലേക്കും തീ പടര്‍ന്നു്. ഇവിടെ 12 ലക്ഷം രൂയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സമീപത്തുള്ള അല്‍ബദര്‍ മിനി സൂക്ക് വസ്ത്ര വ്യാപാര സ്ഥാപനം, അപ്പൂസ് ജുവല്‍സ് ഗോള്‍ഡ് കവറിങ് എന്നിവിടങ്ങളിലും തീപ്പിടുത്തത്തില്‍ സാധനങ്ങള്‍ നശിച്ചു. സമീപത്തെ തുണിക്കടയിലേക്ക് പുക കയറി നാലു ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍ ഉപയോഗശൂന്യമായി. ഗോള്‍ഡ്കവറിങ് ആഭരണ സ്ഥാപനത്തില്‍ ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചത്.

അപകടത്തെ തുടര്‍ന്ന് നിലമ്പൂര്‍, തിരുവാലി, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായി ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി രണ്ടുമണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെരുന്നാള്‍ പ്രമാണിച്ച് വിപണിയിലിറക്കാന്‍ എത്തിച്ച പുതിയ സ്റ്റോക്കാണ് അഗ്നിക്കിരയായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!