വയനാട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ ചേളാരി സ്വദേശിയുടെ മൃതദേഹം കിട്ടി

മലപ്പുറം:വനയാട് അടിവാരം പൊട്ടികൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്ന ചേളാരി സ്വദേശിയുടെ മൃതദേഹം കിട്ടി. മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ചേളാരി പത്തൂര്‍ കീരന്റെ മകന്‍ പ്രജീഷി (ഉണ്ണി-33)ന്റെ മൃതദേഹം ലഭിച്ചത്.

ഞായറാഴ്ച വൈകിട്ടായിരുന്നു പ്രജീഷ് അപകടത്തില്‍ പെട്ടത്. കൈതപ്പൊയില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ ജോലിക്ക് പോയ പ്രജീഷ് പൊടിക്കൈ ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ കാല്‍ തെന്നി പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും മൂന്നു ദിവസമായി നടത്തിവന്ന തിരച്ചിലിനെ തുടര്‍ന്ന് ഇന്ന് രാവിലെ കൈതപ്പൊയില്‍ കൈപ്പുറം പാലത്തിന്റെ അടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

അമ്മ: ലീല. ഭാര്യ: നീതു.

Share news
error: Content is protected !!
Scroll to Top