Section

malabari-logo-mobile

എമ്മി പുരസ്‌കാരം കരസ്ഥമാക്കി ഇന്ത്യന്‍ വെബ് സീരീസ് ‘ഡല്‍ഹി ക്രൈം’

HIGHLIGHTS : Delhi crime Netflix web series win Emmy International Award for best drama

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരീസിനുള്ള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരീസ് ഡല്‍ഹി ക്രൈമിന്. എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരീസായ ഡല്‍ഹി ക്രൈം. ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സീരീസിന്റെ സംവിധായിക ഇന്തോ -കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ്.

sameeksha-malabarinews

ഡല്‍ഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ പറയുന്നത്.ഷെഫാലി ഷാ, രസിക ധുഗാന്‍ , രാജേഷ് തൈലാങ്, ആദില്‍ ഹുസൈന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവാര്‍ഡ് നിര്‍ഭയക്കും അമ്മയ്ക്കും സമര്‍പ്പിക്കുന്നതായി റിച്ചി മെഹ്ത പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!