Section

malabari-logo-mobile

ചില ആശുപത്രികളില്‍ കുറച്ച് മണിക്കൂറിനുള്ള ഓക്‌സിജനേയുള്ളൂ, എന്തെങ്കിലും ചെയ്യണം; കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കെജ്രിവാള്‍

HIGHLIGHTS : Some hospitals only have a few hours of oxygen, something to do; Kejriwal appeals to Center

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം അതീവ രൂക്ഷമാകുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രം എത്രയും വേഗം ഡല്‍ഹിയിലേക്ക് ഓക്സിജനെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭ്യര്‍ത്ഥനയുമായെത്തിയത്.

Serious oxygen crisis persists in Delhi. I again urge centre to urgently provide oxygen to Delhi. Some hospitals are left with just a few hours of oxygen.

Posted by Arvind Kejriwal on Tuesday, 20 April 2021

‘ഡല്‍ഹിയില്‍ അതീവ ഓക്സിജന്‍ ക്ഷാമമുണ്ട്. ഡല്‍ഹിയിലേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. ചില ആശുപത്രികളില്‍ കുറച്ച് മണിക്കൂറുകള്‍ക്കുള്ള ഓക്സിജന്‍ കൂടിയേ ഉള്ളു,’ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

sameeksha-malabarinews

ദല്‍ഹിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയ തോതിലാണ് രോഗം വ്യാപിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 25,462 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് ചെയ്യുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പോസിറ്റീവാകുന്ന നിലയിലാണ് രോഗവ്യാപന തോത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 26 വൈകീട്ട് വരെയാണ് ലോക്ക്ഡൗണ്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!