Section

malabari-logo-mobile

അപകീര്‍ത്തി കേസ് ; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

HIGHLIGHTS : defamation case; Rahul Gandhi will not apologize

അപകീര്‍ത്തി കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആയിരുന്നു നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടിയിട്ടുള്ളത്. പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിര്‍ബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കീഴ്‌കോടതി വിധികള്‍ക്കെതിരെയും എതിര്‍ സത്യവാങ്മൂലത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കീഴ്‌കോടതി നടപടികള്‍ മുന്‍ക്കാല സുപ്രിം കോടതി വിധികള്‍ക്ക് വിരുദ്ധമെന്നാണ് ചൂണ്ടികാട്ടിയിരിക്കുന്നത്. കേസ് പരിഗണിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസയച്ചിരുന്നു. പത്തു ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി പരാതിക്കാരനോടും ഗുജറാത്ത് സര്‍ക്കാരിനോടും മറുപടി ആവശ്യപ്പെട്ടത്.

sameeksha-malabarinews

2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഗുജറാത്തിലെ ബി ജെ പി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!