കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് കണ്ണൂര്‍ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ കെ വി ഉമേശന്‍ അറസ്റ്റ് ചെയ്തത്.
കൊയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി. ലൈംഗികാതിക്രമത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടി ഇത് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. വിദ്യാര്‍ഥിനി പ്രതികരിച്ചതോടെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുപോയി. ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോഴാണ് പെണ്‍കുട്ടി റെയില്‍വേ പൊലിസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ റെയില്‍വേ പൊലീസ് വൈകിട്ടോടെ ഇയാളെ അറസ്റ്റുചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



