Section

malabari-logo-mobile

കോണ്‍ഗ്രസ്‌ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്ന്‌ റിപ്പോര്‍ട്ട്‌

HIGHLIGHTS : ദില്ലി രണ്ട്‌ തവണ തുടര്‍ച്ചയായി കേന്ദ്രഭരണം നഷ്ടപ്പെട്ട ശേഷം കോണ്‍ഗ്രസ്‌ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്‌. ദേശീയ ദിനപത്രമാ...

ദില്ലി രണ്ട്‌ തവണ തുടര്‍ച്ചയായി കേന്ദ്രഭരണം നഷ്ടപ്പെട്ട ശേഷം കോണ്‍ഗ്രസ്‌ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്‌. ദേശീയ ദിനപത്രമായ ടൈംസ്‌ ഓഫ്‌ ഇന്ത്യയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ എഐസിസി യോഗത്തില്‍ രാഷ്ട്രീയ സംഘടന കാര്യങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുടെ സാമ്പത്തിക നിലയും ചര്‍ച്ചചെയതതായി പത്രം പറയുന്നു.

ചില പ്രധാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ, പഞ്ചാബ്‌ എന്നിവിടങ്ങളിലെ മുതര്‍ന്ന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തുവെന്ന റിപ്പോര്‍ട്ടാണ്‌ പുറത്തുവരുന്നത്‌.
2014ല്‍ കോണ്‍ഗ്രസ്‌ നേതൃത്വം കൊടുക്കുന്ന മുന്നണിക്ക്‌ കേന്ദ്രഭരണം നഷ്ടമായതിന്‌ ശേഷം ബിജെപിക്കാണ്‌ കോര്‍പറേറ്റുകള്‍ വാരിക്കോരി സംഭവാന നല്‍കിയത്‌.
2013 മുതല്‍ 2019 വരെ ബിജെപിക്ക്‌ 2319.49 കോടി സംഭാവന ലഭിച്ചപ്പോള്‍, കോണ്‍ഗ്രസ്‌ 376.02 കോടി രൂപയാണ

sameeksha-malabarinews

മെയ്‌ മാസത്തോടെ കേരളം, അസം, പശ്ചിമ ബംഗാള്‍ , പുതുച്ചേരി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!