പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും യുഎസ്

US back in the Paris climate club

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഷിങ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് യുഎസ് വീണ്ടും പാരീസ് ഉടമ്പടിയില്‍ ചേര്‍ന്നു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് കാര്‍ബണ്‍ പുറന്‍ള്ളുന്നത് കാര്യമായി കുറയ്ക്കന്നതിന് നടപടി സ്വീകരിക്കുമെന്ന് ജോ ബൈഡന്‍ സര്‍ക്കാര്‍ ഇറിയിച്ചു. ഏപ്രില്‍ 22ന് യുഎസ് ആതിഥ്യമരുളുന്ന ആഗോള നേതൃസംഗമത്തില്‍ ബൈഡന്‍ സര്‍ക്കാര്‍ ഉതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തും. നവംബറില്‍ ഗ്ലാസ്‌കോയിലാണ് അടുത്ത് കാലാവസ്ഥാ ഉച്ചകോടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2015ല്‍ വിനാശകരമായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതാന്‍ 2015ല്‍ പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ 200 രാജ്യങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ച് ഉടമ്പടിയില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍, ഈ കരാര്‍ യുഎസ് താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് പറഞ്ഞ് പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •