Section

malabari-logo-mobile

വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്ത്യയിലുള്ള ഏക ബദലാണ് കേരള സര്‍ക്കാര്‍ ; എ.വിജയരാഘവന്‍

HIGHLIGHTS : തിരൂരങ്ങാടി: വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് മൂലമാണ് രാജ്യത്ത് പെട്രോളിയം വില വര്‍ധനവിനും വിലക്കയറ്റത്തിനും കാരണ...

തിരൂരങ്ങാടി: വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് മൂലമാണ് രാജ്യത്ത് പെട്രോളിയം വില വര്‍ധനവിനും വിലക്കയറ്റത്തിനും കാരണമാകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ . ഇതിനെതിരെ ഇന്ത്യയിലുള്ള ഏക ബദല്‍ കേരളത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തിരൂരങ്ങാടി വേങ്ങര മണ്ഡലങ്ങള്‍ സംയുക്തമായി ചെമ്മാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലത്തിങ്ങലില്‍ നിന്ന് നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ വി പി സോമസുന്ദരന്റെയും അഡ്വക്കറ്റ് സി ഇബ്രാഹിം കുട്ടിയുടെയും നേതൃത്വത്തില്‍ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. സ്വീകരണ ചടങ്ങില്‍ നിയാസ് പുളിക്കലകത്ത് അധ്യക്ഷതവഹിച്ചു. കെ പി രാജേന്ദ്രന്‍, അഡ്വ: പി സതീദേവി,പി ടി ജോസ്, കെ ലോഹ്യ ,പി കെ രാജന്‍ മാസ്റ്റര്‍, ബാബു ഗോപിനാഥ്, കെ പി മോഹനന്‍, ജോസ് ചേമ്പേരി,കാസിം ഇരിക്കൂര്‍, ബിനോയ് ജോസഫ്, അഡ്വ: എ ജെ ജോസഫ്, വേലായുധന്‍ വള്ളിക്കുന്ന്, സി ദിവാകരന്‍,വി ശശികുമാര്‍, പി പി സുനീര്‍, ശിവശങ്കരന്‍, സ്വബാഹ് പുല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

.ചടങ്ങില്‍ വെച്ച് യുവകര്‍ഷകന്‍ ജയ്‌സല്‍നെയും സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ പ്രശസ്ത കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയെയും ആദരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!