തമിഴ്‌നാട് സര്‍ക്കാരിന്റെ ഏറ്റവും വിലയ പുരസ്‌ക്കാരങ്ങളില്‍ ഒന്നായ കലൈമണി അവാര്‍ഡ് സുജാതയ്ക്ക്. കലാ,സാഹിത്യ രംഗത്തെ മികവിന് തമിഴ്‌നാട് ഇയല്‍ അസൈ നാടക മണ്‍ട്രം നല്‍കി വരുന്ന പുരസ്‌ക്കാരമാണ് കലൈമിണി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്‌നാട് സര്‍ക്കാറിന്റെ ഏറ്റവും വലിയ പുരസ്‌ക്കാരങ്ങളില്‍ ഒന്നായ കലൈമണി അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കി വരുന്നുണ്ട്.സുജാതയ്ക്ക് നേരത്തെയും കലൈമണി അവാര്‍ ലഭിച്ചിട്ടുണ്ട്.


പന്ത്രണ്ടാം വയസുമുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത മോഹന്‍. വേറിട്ട ഗാനാലാപന ശൈലിയിലൂടെ ആസ്വാദകരുടെ മനം കീഴടക്കിയ ഗായികയാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുജാത.
മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌ക്കാരം നിരവധി തവണ സുജാതയ്ക്ക് ലഭിച്ചിട്ടുണ്ട്.