കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തി

കൊണ്ടോട്ടി : കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും സ്വര്‍ണമിശ്രിതവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് സ്വര്‍ണവും പിടികൂടി. ആകെ 58 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് രാത്രി കരിപ്പൂരിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് 1269 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ഇതില്‍ നിന്ന് 1025 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. വിപണിയില്‍ 49 ലക്ഷം രൂപ വില വരും. ശുചിമുറിയില്‍ സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് സ്വര്‍ണം പുറത്ത് കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നത്.

എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി റിയാസ് ശരീരത്തില്‍ ഒളിപ്പിച്ച 214 ഗ്രാം സ്വര്‍ണ മിശ്രിതവും കണ്ടെടുത്തു. ഇതില്‍ നിന്ന് 9 ലക്ഷം രൂപയുടെ 197 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വി.കെ സിംഗിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ.പി.മനോജ്, സബീഷ്, പൗലോസ്, ഇന്‍സ്പെക്ടര്‍മാരായ ടി.അഭിലാഷ്, കെ.കെ.പ്രിയ, ശിവാനി, ചേതന്‍ ഗുപ്ത എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top