Section

malabari-logo-mobile

സംസ്ഥാനത്ത് ആദ്യമായി അതിഥി തൊഴിലാളികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : For the first time in the state, the Tirurangadi Motor Vehicle Department provided road safety awareness to guest worker

തിരൂരങ്ങാടി:വിവിധ ജോലി ആവശ്യാര്‍ത്ഥം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നല്‍കിത്തുടങ്ങി.
തൊഴിലാളികള്‍ക്കിടയില്‍ വാഹനമായി നിരത്തിലിറങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു സംവിധാനം ഒരുക്കിയത്.

കോട്ടക്കല്‍ ചെമ്മാട് കക്കാട് യൂണിവേഴ്‌സിറ്റി പരപ്പനങ്ങാടി തീരദേശ മേഖല എന്നിവിടങ്ങളിലായി ഇവരുടെ താമസ സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എത്തിയാണ് ഉദ്യോഗസ്ഥര്‍ വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണം നല്‍കിയത്. വിവിധ സംസ്ഥാനക്കാര്‍ ആയതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഹിന്ദി തമിഴ് ബംഗാളി എന്നീ ഭാഷകളിലാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നത്. താലൂക്ക് പരിധിയിലെ എല്ലാ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ഈ സംവിധാനം ജനകീയമായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

sameeksha-malabarinews

തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ പി എ ദിനേശ് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം കെ പ്രമോദ് ശങ്കര്‍, പി എച്ച് ബിജു മോന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി കെ സജിന്‍, കെ സന്തോഷ് കുമാര്‍എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നല്‍കിയത്
വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് റോഡ് സുരക്ഷാ സന്ദേശങ്ങള്‍ എത്തിക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ പി എ ദിനേശ് ബാബു പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!