Section

malabari-logo-mobile

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി; യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു

HIGHLIGHTS : Death threats against actor Prakash Raj; A case has been filed against the YouTube channel

ബെംഗളൂരു: സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ, നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു. പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി.
ബെംഗളൂരുവിലെ അശോക് നഗര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

sameeksha-malabarinews

സനാതന ധര്‍മത്തിനും ഹിന്ദുത്വത്തിനും വേണ്ടി നിരന്തരം വാദിക്കുന്നവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ഥ പ്രതിനിധികളല്ലെന്നും അവസരവാദികളാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുതലെടുക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഇതോടെ നിരവധിയാളുകള്‍ നടനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!