തിരുവനന്തപുരം : കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ 25 കോടി കോയമ്പത്തൂര്‍ അണ്ണൂര്‍ സ്വദേശി നടരാജന് ടിഇ 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി വാളയാറിലെ ഗുരുസ്വാമിയുടെ കടയിലൂടെയാണ് ടിക്കറ്റ് വിറ്റത്. നാലുദിവസം മുമ്പാണ് സമ്മാനര്‍ഹമായ ടിക്കറ്റ് അടക്കം പത്ത് എണ്ണം നടരാജന്‍ എടുത്തത്.
ഒരുകോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമുണ്ട്. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 പേര്‍ക്കാണ്. നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേര്‍ – ക്കും. ഇത്രയും പേര്‍ക്ക് രണ്ടുലക്ഷംവീതം അഞ്ചാം സമ്മാനവുമുണ്ട്.
നറുക്കെടുപ്പില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ആന്റണി രാജു, വി കെ പ്രശാന്ത് എം എല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സു രേഷ് കുമാര്‍, നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലോട്ടറി ഡയറക്ടര്‍ എസ് എബ്രഹാം റെന്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



