മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റ് 25നാണ് ഒമ്പത് സ്ത്രീകളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്.

ധനസഹായം സംബന്ധിച്ച് താമസിയാതെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഒ ആര്‍ കേളു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു പ്രതികരണം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

തേയില നുള്ളാനായി പോയി മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. വാളാട് നിന്ന് തലപ്പുഴയിലേക്ക് വരുമ്പോഴാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പ് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. പാറകള്‍ നിറഞ്ഞ സ്ഥലത്ത് ജീപ്പ് വന്നുപതിച്ചതിനാല്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top