HIGHLIGHTS : Tanur custodial murder; CBI team in Chelari today
മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സി ബി ഐ സംഘം ഇന്ന് ചേളാരിയിലെത്തും. മരിച്ച താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറി പരിശോധിക്കും. കെട്ടിട ഉടമ സൈനുദ്ദീന്റെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം സംഘം താനൂര്‍ പൊലീസ് സ്റ്റേഷനിലും, വിശ്രമമുറിയിലും താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും എത്തി വിവരങ്ങള്‍ ശേഖരിക്കും.
നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി.

പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഡി വൈ എസ് പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു