തൃശൂരില്‍ ഫോണ്‍ ഗ്ലാസ് മാറ്റാന്‍ വന്ന യുവാക്കള്‍ കടയുടമക്ക് നേരെ കത്തി വീശി അതിക്രമം

തൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡിലെ മൊബൈല്‍ കടയില്‍ യുവാക്കളുടെ അതിക്രമം. വടി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഫോണിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ എത്തിയതായിരുന്നു യുവാക്കള്‍. ഇതിന് മുമ്പ് വന്നവരുടെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നില്‍ക്കണമെന്നും കടയുടമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു കത്തി വീശി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികള്‍ കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top