സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കോഴ്‌സിന് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (NSDC) അംഗീകാരമുണ്ട്. ഉയര്‍ന്ന പ്രായപരിധി ഇല്ല.  വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സ്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. തിരൂര്‍ പൂങ്ങോട്ടുകുളത്തെ ലൈഫ് സ്‌റ്റൈല്‍ ജിം (ഫോണ്‍: 9847444462) ആണ് മലപ്പുറം ജില്ലയിലെ പഠനകേന്ദ്രം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top