താനൂര്‍ ദേവധാര്‍ ടോള്‍ബൂത്തില്‍ ഫാസ്ടാഗ് നടപ്പാക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്‌ഐ

താനൂര്‍: പ്രദേശവാസികളെയും യാത്രക്കാരെയും വെല്ലുവിളിച്ച് ദേവധാര്‍ ടോള്‍ബൂത്തില്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. നിലവിലെ ടോള്‍ബൂ ത്ത് വലിയ ഗതാഗതപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, യുപി സ്‌കൂള്‍, പുത്തന്‍തെരു എല്‍ പി സ്‌കൂള്‍, താനൂര്‍ ഗവ. കോളേജ്, ഐടിഐ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കടക്കം നിരവ ധി ആംബുലന്‍സുകളും ഇതുവ ഴി കടന്നുപോകുന്നു. അത്യാ ഹിത വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സൗകര്യമില്ലാതെ ഫാ സ്ടാഗ് നടപ്പാക്കുന്നത് രോഗിക ളുടെ ജീവനുതന്നെ ഭീഷണിയാ കും. ഇത്തരം ഗുണ്ടാപിരിവിനെതി രെ ജനങ്ങള്‍ രംഗത്തിറങ്ങണമെ ന്നും ടോള്‍ബൂത്തിനെതിരെ ജന രോഷം നിലനില്‍ക്കുമ്പോള്‍ ഫാസ്ടാഗ് നടപ്പാക്കാന്‍ ശ്രമി ച്ചാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെ ന്നും ഡിവൈഎഫ്‌ഐ പ്രസ്താവ നയിലൂടെ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top