പങ്കാളിയെ ഭയപ്പെടുത്താന്‍ ട്രാക്കിലേക്ക് ചാടിയ യുവതിക്ക് ദാരുണാന്ത്യം

ആഗ്ര: പങ്കാളിയെ ഭയപ്പെടുത്താന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടിയ യുവതിക്ക് ദാരുണാന്ത്യം. 38കാരിയായ റാണിയാണ് മരിച്ചത്. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച പകല്‍ 11 മണിയോടെയാണ് സംഭവം ഉണ്ടായത്.

ലിവ് ഇന്‍ പങ്കാളിയായ കിഷോറിനെ പേടിപ്പിക്കാനായാണ് ഇവര്‍ ട്രാക്കിലേക്ക് ചാടിയത്. എന്നാല്‍ ഈ സമയം ട്രാക്കിലൂടെ ട്രെയിന്‍ വന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ട്രെയിന്‍കണ്ട റാണി പ്ലാറ്റ് ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റാണിയും പങ്കാളിയായ കിഷോറും തമ്മില്‍ കിഷോറിന്റെ മദ്യപാല ശീലത്തെ കുറിച്ച് വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് താന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണിപ്പെടുത്തി. കിഷോറിനെ കൂട്ടി റാണി റെയില്‍വേ സ്റ്റേഷനിലെത്തി. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തിയ ഇരുവരും തമ്മില്‍ ഇവിടെ വെച്ചും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കിഷോറിനെ പേടിപ്പിക്കാനായി റാണി ട്രാക്കിലേക്ക് ചാടുകയായിരുന്നത്രെ.

സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ റെയില്‍വെ പൊലീസ് റാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കിഷോറും റാണിയും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലാണെന്നും ഇവരുടെ മുന്‍ഭര്‍ത്താവ് അമിത മദ്യപാനം മൂലമാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.റാണിക്ക് മൂന്ന് മക്കളാണ് ഉള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top