Section

malabari-logo-mobile

ക്രിസ്പ്പി ഓട്സ് ഉഴുന്ന് വട

HIGHLIGHTS : Crispy Oatmeal Pancakes

ആവശ്യമായ ചേരുവകള്‍

. ഓട്സ് – ഒരു കപ്പ്
. ഉഴുന്ന് – ഒരു കപ്പ്
. ഇഞ്ചി – 2 സ്പ്പൂണ്‍
. പച്ചമുളക് – 3 എണ്ണം
. കരിവേപ്പില – 2 തണ്ട്
. ഉപ്പ്- ആവശ്യത്തിന്
. സവാള ചെറുതായി അരിഞ്ഞത്- 1/4 കപ്പ്
. കുരുമുളക് – 1/4 സ്പ്പൂണ്‍
. സണ്‍ഫ്ളവര്‍ ഓയില്‍ – ആവശ്യത്തിന്

sameeksha-malabarinews

തയ്യാറാക്കുന്നവിധം;

ഉഴുന്ന് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുക്കുക. ഓട്സ് ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് ഒരു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം വെള്ളം ചേര്‍ക്കാതെ ഓട്സും, ഉഴുന്നും നന്നായി അരച്ച് എടുക്കുക അതിന്റെ കൂടെ തന്നെ ഇഞ്ചിയും ചേര്‍ത്ത് അരച്ചെടുക്കാം. അരച്ചമാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക്, കരിവേപ്പില, സവാള, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. അതിനുശേഷം മാവ് വടയുടെ രൂപത്തിലാക്കി എണ്ണയിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ ഓട്‌സ് ഉഴുന്നുവട തയ്യാറായി. ഇനി ഈ ഓട്‌സ് കട്ടന്‍ചായയുടെ ഒപ്പം നല്ല ചൂടോടെ വിളമ്പാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!