‘സുഡാപ്പി ഫ്രം ഇന്ത്യ’ ,ഇന്‍സ്റ്റഗ്രാമില്‍ കഫിയ ധരിച്ച് ചിത്രം പങ്കിട്ട് ഷെയിന്‍ നിഗം

കൊച്ചി: ഇപ്പോഴിതാ ഷെയ്ന്‍ പങ്കിട്ടൊരു സ്റ്റോറി ശ്രദ്ധ നേടുന്നത്. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന വരികളോടെയാണ് സ്റ്റോറി. കഫിയ ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഷെയ്ന്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്‍ ഉണ്ണി മുകന്ദനെ കുറിച്ച് ഷെയിം തമാശാ രൂപേണ നടത്തിയൊരു പരാമര്‍ശത്തില്‍ താരത്തെ സുഡാപ്പി എന്ന് വിളിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് താരത്തിന്റെ പ്രതികരണം.

ലിറ്റില്‍ ഹാര്‍ട്‌സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദമാക്കിയിരുന്നു. മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അഭിമുഖത്തിനിടെ അവതാരക പറഞ്ഞു. എന്നാല്‍ തനിക്ക് മഹി-ഉംഫി കോമ്പോയാണ് ഇഷ്ടം എന്ന് ഷെയിന്‍ പറയുകയായിരുന്നു. ഉണ്ണി മുകന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് തമാശയോടെ ഷെയിന്‍ വിശദീകരിച്ചു. ഇതാണ് ചിലര്‍ വിവാദമാക്കിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഷെയിന്‍ രംഗത്തെത്തിയിരുന്നു.

മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവര്‍ക്ക് എന്റെ വാക്കുകള്‍ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. ‘കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും… തള്ളണം… ഇത് ഷെയിന്‍ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്…’, ഷെയിന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top