HIGHLIGHTS : Daylight robbery at jewelry store
എആര്‍ നഗറിലെ കുന്നുംപുറം ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയയാള്‍ സ്വര്‍ണാഭരണവുമായി കടന്നു. ശനിയാഴ്ച പകല്‍ രണ്ടോടെയാണ് സംഭവം. 15നും 40നുമിടയില്‍ പ്രായം വരുന്ന യുവാവാണ് സ്വര്‍ണ വള മോഷ്ടിച്ച് കടന്നു കളഞ്ഞത്. വിവാഹാവശ്യത്തിനെന്നു പറഞ്ഞ് ഒരു വള സെലക്ട് ചെയ്ത് അതിന്റെ ബില്ല് അടയ്ക്കാന്‍ ബൈക്കില്‍ വച്ച് പണം എടുക്കണം എന്നു പറഞ്ഞ് ഇയാള്‍ കടയ്ക്ക് പുറത്തിറങ്ങുകയായിരുന്നു.
യുവാവിന്റെ സ്വഭാവത്തിലെ അസ്വഭാവികത ശ്രദ്ധിച്ച കടയുടമ ജ്വല്ലറിയിലെ സ്റ്റോക്ക് നോക്കിയപ്പോഴാണ് ഒരുപവനോളം തൂക്കംവരുന്ന വള മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേക്കും യുവാവ് വളയുമായി സ്ഥലം വിട്ടിരുന്നു. ഇയാള്‍ ചുവന്ന ഷര്‍ട്ടും വെളുത്ത മുണ്ടും സണ്‍ ക്യാപ്പും മുഖത്ത് മാസ്‌കും ധരിച്ചിരുന്നു.

സംഭവത്തില്‍ കടയുടമ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.