Section

malabari-logo-mobile

കൗമാരക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവ്; എക്‌സൈസ് സര്‍വേ റിപ്പോര്‍ട്ട്

HIGHLIGHTS : Teenagers are more likely to use marijuana; Excise Survey Report

കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളില്‍ ഉള്‍പ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പൊതുജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട വിപുലമായ ഒരു സര്‍വേ എസ്. പി. സി കേഡറ്റുകളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ നിന്ന് വിവരം ശേഖരിക്കും. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, ആദിവാസി- തീരദേശ വാസികള്‍, അതിഥി തൊഴിലാളികള്‍, ഐ.റ്റി പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളില്‍ നിന്നാണ് ഇതിനായി വിവരം ശേഖരിക്കുക.

sameeksha-malabarinews

റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗോപകുമാര്‍.ആര്‍, സുല്‍ഫിക്കര്‍.എ.ആര്‍, ഏലിയാസ്.പി.വി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരായ ബി.രാധാകൃഷ്ണന്‍, സലിം എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!