Section

malabari-logo-mobile

നൂറുവര്‍ഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു

HIGHLIGHTS : Dalits entered the temple, which had been forbidden for more than a hundred years

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ നൂറുവര്‍ഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു. ചെല്ലങ്കുപ്പം മാരിയമ്മന്‍ ക്ഷേത്രത്തിലേക്കാണ് നൂറുകണക്കിനുപേര്‍ പ്രവേശിച്ചത്. ക്ഷേത്രപ്രവേശനത്തെചൊല്ലി ജൂലൈയില്‍ ദളിതരും പ്രദേശത്തെ വണ്ണിയാര്‍ സമുദായക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനിടെ ബുധനാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് ദളിതര്‍ പ്രഖ്യാപിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രപ്രവേശനം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയില്ലെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ തണ്ടാരംപാട്ടുള്ള മറ്റൊരു ക്ഷേത്രത്തിലും ജനുവരിയില്‍ ദളിതര്‍ പ്രവേശിച്ചിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!