Section

malabari-logo-mobile

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; മലപ്പുറം എസ്.പിയെ ഒന്നാം പ്രതിയാക്കണം: മുസ്ലിം യൂത്ത്ലീഗ്

HIGHLIGHTS : Custodial Death of Tamir Jeffery; Malappuram SP should be made the first defendant: Muslim Youth League

തിരൂരങ്ങാടി: പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രിയുടെ പൊലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ചേളാരിയില്‍ നിന്നും താമിറിനെ തിങ്കളാഴ്ച്ച വൈകീട്ട് പിടികൂടിയതെന്ന് ഇവർ ആരോപിക്കുന്നു.

ഡാന്‍സാഫ് ടീം എസ്.പിയുടെ നിര്‍ദ്ധേശ പ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡാണ്. താമിറിനെ പിടികൂടിയതും എസ്.പിയുടെ നിര്‍ദ്ധേശ പ്രകാരമാകുമെന്നും, പിന്നീട് എങ്ങോട്ടാണ് കൊണ്ട് പോകേണ്ടതെന്നും മറ്റുമെല്ലാം നിര്‍ദ്ധേശിക്കുന്നതും എന്ത് ചെയ്യണമെന്ന് നിര്‍ദ്ധേശിക്കുന്നതും എസ്.പി തന്നെയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

sameeksha-malabarinews

അത് കൊണ്ട് തന്നെ താമിര്‍ ജിഫ്രിയുടെ കൊലപാതകത്തില്‍ നിന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രക്ഷപ്പെടാന്‍ കഴിയില്ലന്നും കേവലം എട്ട് പൊലീസുകരെ സസ്പെന്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് എസ്.പി ശ്രമിക്കുകയാണ്. ഇത് അനുവദിക്കില്ലെന്നും എസ്.പിയെ ഒന്നാം പ്രതിയാക്കിയും താനൂർ സി.ഐ, എസ്.ഐ എന്നിവരെ കൂട്ടുപ്രതികളാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത്  കൊലകുറ്റമാണ് പോലീസ് ചെയ്തതെന്നും യൂത്ത്ലീഗ് ആരോപിച്ചു.

ലഹരിയെ യൂത്ത്ലീഗ് പിന്തുണക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ കൊലചെയ്യാന്‍ പൊലീസിന് അധികാരമില്ലെന്നും ഇത് അനുവദിക്കാനാകില്ലെന്നും യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എം സാലിം, പി.പി ഷാഹുല്‍ ഹമീദ്, അനീസ് കൂരിയാടന്‍, പി.പി അഫ്സല്‍, റിയാസ് തോട്ടുങ്ങല്‍, യു ഷാഫി, ഉസ്മാന്‍ കാച്ചടി, മുസ്തഫ കളത്തിങ്ങല്‍, തൈക്കാടന്‍ മമ്മുട്ടി, ആസിഫ് പാട്ടശ്ശേരി, അയ്യൂബ് തലാപ്പില്‍, കെ.പി ഗഫൂര്‍, ടി.വി നൗഷാദ്, സി.കെ മുനീര്‍, ഫസലുദ്ധീന്‍ തയ്യില്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!