തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ നാല് വയസുകാരിയായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ 30 കാരനാണ് പ്രതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് സംഭവം.
സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതി കുട്ടിയെ കുളിപ്പിക്കാൻ എന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടി കരഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദിക്കുകയായിരുന്നു. അപ്പോൾ കുട്ടി വിവരം പറയുകയായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഇവർ പോലീസിനെ വിവരം അറിയിച്ചതിന് തുടർന്ന് പതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



