Section

malabari-logo-mobile

മണിപ്പുരില്‍ സംഘര്‍ഷം, വെടി; കുക്കികളും മെയ്‌തെയ്കളും നേര്‍ക്കുനേര്‍

HIGHLIGHTS : Clashes, firing in Manipur; Cookies and Maytey face to face.

മണിപ്പൂരില്‍ വ്യാപക അക്രമം. ബിഷ്ണുപൂരിയില്‍ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. ഇംഫാല്‍ വെസ്റ്റിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്‌ക്കാരം കുക്കി സംഘടനകള്‍ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.

മൂന്ന് മാസം പിന്നിടുമ്പോഴും മണിപ്പൂരിലെ അന്തരീക്ഷം കലുഷിതമായി തുടരുകയാണ്. കുക്കി സംഘടനകള്‍ കലാപത്തില്‍ മരിച്ച 35 പേരുടെ കൂട്ട സംസ്‌കാരം നടത്താന്‍ തീരുമാനിച്ചതിനെതിരെ മെയ്‌തെയ് സംഘടനകള്‍ പലയിടങ്ങളിലും പ്രതിഷേധിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കി ഗോത്രക്കാരുടെ സംസ്‌കാരച്ചടങ്ങ് ചുരാചന്ദ്പുരിലെ അതിര്‍ത്തി ഗ്രാമമായ ബൊല്‍ജാങ്ങില്‍ ഇന്നലെ നടത്താനാണു നിശ്ചയിച്ചിരുന്നത്. ബിഷ്ണു പൂരിലെ നരന്‍ സേനനിലെ ജനക്കൂട്ടം ഐആര്‍ബി ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിച്ചു. മൂന്നൂറ് തോക്കുകളും വെടിയുണ്ടകളും മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

സ്ത്രീകള്‍ അടങ്ങുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയത്. പൊലീസിനും ജനങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം നടന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് ഇംഫാല്‍ വെസ്റ്റിലെ സെന്‍ജാം ചിരാംഗില്‍ വെടിവെപ്പുണ്ടായത്. ഇരുവിഭാഗങ്ങള്‍ക്കിടയിലായിരുന്നു വെടിവെയ്പ്. സംഭവത്തില്‍ ഒരു പൊലീസുകാരന് ഗുരുതമായി പരിക്കേറ്റു. കണ്ണീര്‍വാതക പ്രയോഗത്തില്‍ 21 പേര്‍ക്കു പരുക്കേറ്റു.

സ്ഥിതി കണക്കിലെടുത്ത് ഇംഫാല്‍ ഇസ്റ്റ് വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂവില്‍ നല്കിയ ഇളവ് പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചുരാചന്ദ്പുരിലെ പീസ് ഗ്രൌണ്ടിലെ സംസ്‌കാര ചടങ്ങുകള്‍ സംഘടനകള്‍ മാറ്റിയത്. സംസ്‌കാരച്ചടങ്ങുകള്‍ക്കെതിരെ മെയ്‌തെയ് സംഘടനയാണ് മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ പുലര്‍ച്ച ആറ് മണിക്ക് വാദം കേട്ട കോടതി ചടങ്ങുകള്‍ ഒരാഴ്ച്ചത്തേക്ക് തടഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!