
മഞ്ചേരി : കെ.എസ്.ഇ.ബി ലിമിറ്റഡിൽ 2025 വരെ കുടിശികയുള്ള 11% ക്ഷാമബത്തയും ക്ഷാമാശ്വാസവും അടിയന്തിരമായി വിതരണം ചെയ്യുവാൻ നടപടികൾ കൈക്കൊള്ളണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ വൈസ് പ്രസിഡന്റ് ആർ സ്വാമിനാഥൻ ആവശ്യപ്പെട്ടു. ഡി.എ/ഡി.ആർ നിയമപരമായ അവകാശമാണെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ മഞ്ചേരി വൈദ്യുതിഭവനിൽ നടത്തിയ ഐക്യദാർഢ്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ/ഡി.ആർ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കെ.എസ്.ഇ.ബി-യിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നൽകരുതെന്ന വ്യവസ്ഥ നിലവിലുള്ള കരാറുകൾക്ക് വിരുദ്ധമായി ഉൾപ്പെടുത്തിയിരിക്കുന്നത് ഭരണാഭിമുഖ്യമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഒരു വർഷമായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിൽ നൽകാനുള്ള 10 കൊല്ലത്തെ (121 മാസത്തെ) മുൻകാലപ്രാബല്യകുടിശികയുടെ വിതരണത്തിന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ പ്രത്യേക സ്കീം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് നാരായണൻ എംബ്രാന്തിരി, സാദിഖ്, ജോർജ്ജ്, പ്രഭാകരൻ, അബ്ദുസ്സമദ് എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ ശ്രീ അബുബക്കർ കടവത്ത് സ്വാഗതം പറഞ്ഞു. റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ അബ്ദുസ്സലാം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ സ്വാമിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുസ്സമദ് തെക്കേപ്പാട്ട്, നുറുദ്ധീൻ, അബു ജോൺ, ഇബ്രാഹാം, ഗോവിന്ദൻ എട്ടപ്പാടൻ, സുധീർ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ സൈയ്തു സലീമിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




