ലഹരി ഉപയോഗം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞ ബന്ധുവായ സ്ത്രീയെ വെട്ടി പരിക്കേൽപിച്ച് യുവാവ്

തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊലീസിൽ പരാതി പറയുമെന്ന് പറഞ്ഞ സ്ത്രീയെ ആക്രമിച്ച് യുവാവ്. കൊച്ചുവേളിയിലാണ് സംഭവം. 28കാരനായ ജാക്സണാണ്(റിനു) ബന്ധുവായ ജെസ്പിനെ വെട്ടി പരിക്കേൽപിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് 52കാരിയായ ജെസ്പിന് നേരെ ആക്രമണമുണ്ടായത്. ജെസ്പിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു.

കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ജെസ്പിൻ റിനുവിനെ ഭീഷണപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top