
തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി സർക്കാർ ഉത്തരവ് ഇറക്കി. ഇതുപ്രകാരം 45 ക്വിന്റലിന് മുകളിൽ വിതരണം നടത്തുന്ന റേഷൻ കട ഉടമകളുടെ കമീഷൻ 18,000 രൂപയിൽനിന്ന് 21,000 രൂപയാക്കി. 45 ക്വിന്റലിന് മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിൻ്റലിനും 200 രൂപ നിരക്കിൽ സപ്പോർട്ടീവ് പേയ്മെന്റ് ലഭ്യമാകും. ഇത് 8000 രൂപയിൽ കൂടില്ല. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റലിനും 45 ക്വിന്റലിനും ഇടയിലാണെങ്കിൽ അടിസ്ഥാന കമീഷൻ 9000 രൂപയും വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ വീതവും സപ്പോർട്ടീവ് പേയ്മെന്റ് ലഭ്യമാകും.
പരമാവധി 21,000 രൂപയായിരിക്കും കമീഷൻ. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിൻ്റൽവരെ ആണെങ്കിൽ കമീഷൻ 6800 രൂപയാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




