
പരപ്പനങ്ങാടി: ശ്രീ കൊളങ്ങരശ്ശേരി ചിറംതിണ്ടത്ത് ഗുരുമുത്തപ്പൻ -കരിനീലി ഭഗവതി ക്ഷേത്രത്തിലെ കലങ്കരി താലപ്പൊലി മഹോത്സവം കൊടിയേറി. കൊടിയേറ്റ കർമത്തിന് ക്ഷേത്രം പൂജാരി സി.ടി വേലായുധൻ ,കാരണവൻമാരായ സി.ടി ശങ്കരൻ ,കൃഷ്ണൻ, സുന്ദരൻ, സുരേന്ദ്രൻ, ശിവദാസൻ തുടങ്ങിയവർ കാർമികത്വം വഹിച്ചു.
മാർച്ച് 3,4 ചൊവ്വ, ബുധൻ, ദിവസങ്ങളിലാണ് ഉൽസവം പുലർച്ചെ 4 മണിക്ക് : നട തുറക്കൽ,
ഉഷപൂജ,കാവുണർത്തൽ, പട്ട് ചാർത്തൽ, ഉച്ചക്ക് 12:30 അന്നദാനം, വെള്ളാട്ട്, കലശം പുറപ്പാട്, മഞ്ഞതാലപ്പൊലി, ഭഗവതി തിറ മാവൂർ പള്ളിയോൾ തിറയാട്ട കലാസമിതി അവതരിപ്പിക്കുന്ന ഏഴ് കൂട്ടം തിറകൾ ഉണ്ടാകും.
ബുധനാഴ്ച പുലർച്ചെ 4.00 ന് അരിതാലപ്പൊലി, നെടിയിരിപ്പ്, തെയ്യം, കുട്ടിച്ചാത്തൻ തോറ്റം, കൊടുങ്ങല്ലൂർ ഭഗവതി തോറ്റം, കുട്ടിച്ചാത്തൻ മുടിഎഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. കുടിക്കൂട്ടലോടെ ഉൽസവത്തിന് സമാപനമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





