HIGHLIGHTS : Cyclist dies after KSRTC bus collides with bike on national highway
തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ പെരുവള്ളൂര്‍ സ്വദേശി മരിച്ചു. പെരുവള്ളൂര്‍ ചുള്ളിയാലപ്പുറം ഒളകര വെളുത്തേടത്ത് സുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അരീത്തോട് അടിപ്പാതയിലൂടെ പുകയൂര്‍ റോഡിലേക്ക് കയറുമ്പോള്‍ കോഴിക്കോട് ഭാഗത്ത്നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു