Section

malabari-logo-mobile

അംബേദ്ക്കര്‍ ഗ്രാമം പദ്ധതി: പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

HIGHLIGHTS : Ambedkar Village Project: Inaugurated by Minister V. Abdurrahman

താനൂര്‍ നഗരസഭയിലെ മുക്കോല ഐ.എച്ച് ഡി.പി കോളനിയില്‍ ഒരു കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനനങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഒരുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. മലപ്പുറം നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തി നിര്‍വ്വഹണം നടത്തുന്നത്. താനൂര്‍ നഗരസഭഭാ ചെയര്‍മാന്‍ പി.പി.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

താനൂര്‍ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ വി.പി അഞ്ജു കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രംപ്രോജക്ട് മാനേജര്‍ കെ.ആര്‍ ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി. ഷീന, ഇ. ജയന്‍, തിരൂര്‍ ഏരിയ സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ സി. ജയചന്ദ്രന്‍ മാസ്റ്റര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അജയന്‍, പ്രിയേഷ്, വി.പി. ശശികുമാര്‍, ഹംസു മേപ്പുറത്ത്, സിദ്ദീഖ്, സിറാജ്, യൂസഫ് എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. മുക്കോല ഐ.എച്ച് ഡി.പി കോളനി നിവാസികള്‍ നേരിടുന്ന പട്ടയവുമായി ബന്ധപ്പെട്ട പ്രശങ്ങള്‍ക്ക് നടപടി ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വീട് നിര്‍മ്മാണം, വീട് പുനരുദ്ധാരണ പ്രവൃത്തികള്‍, റോഡ്, ഡ്രൈനേജ് നിര്‍മ്മാണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!