HIGHLIGHTS : Return to small grains is resistance against lifestyle diseases: Minister Veena George
ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ കേരളത്തിന്റെ ചെറുത്തുനില്‍പ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തില്‍ എഫ്.എസ്.എസ്.എ.ഐ ദക്ഷിണമേഖല വിഭാഗം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച മില്ലറ്റ് മേള പാപ്പനംകോട് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ സൂചികകളില്‍ കേരളം ബഹുദൂരം മുന്‍പിലാണ്. പക്ഷെ, ജീവിതശൈലി രോഗങ്ങള്‍ ആണ് നാം നേരിടുന്ന വെല്ലുവിളി. അതിനോടുള്ള ചെറുത്തുനില്‍പ്പാണ് ഭക്ഷണത്തില്‍ ചെറുധാന്യങ്ങളിലേക്കുള്ള മടക്കം. ഒരു കാലഘട്ടത്തില്‍ മലയാളിയുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങള്‍ ഒഴിവാക്കപ്പെട്ടു. കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം. കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്, മന്ത്രി ചൂണ്ടിക്കാട്ടി.


ഭക്ഷ്യസുരക്ഷാ വകുപ്പ് ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പാചകമത്സരം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കും. ചെറുധാന്യങ്ങളുടെ ആരോഗ്യകരമായ ഗുണങ്ങള്‍ വളരെ വലുതാണ്. കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലന്റേഷന്‍ തുടങ്ങാനുള്ള പ്രാരംഭപ്രവര്‍ത്തി തുടങ്ങിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എഫ്.എസ്.എസ്.എ.ഐ ജോയിന്റ് ഡയറക്ടര്‍ ശീതള്‍ ഗുപ്ത, ഡോ. പി നിഷി, വെള്ളായണി കാര്‍ഷിക കോളജ് ഡീന്‍ ഡോ. റോയ് സ്റ്റീഫന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ എല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദഗ്ദരുടെ പ്രഭാഷണങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാമത്സരം, ക്വിസ് എന്നിവയും നടന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു