ഫിസിയോ തെറാപ്പി ദിനത്തില്‍ ഫിസിയോ തെറാപ്പി ക്ലിനിക്ക് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: ഫിസിയോ തെറാപ്പി ദിനത്തില്‍ പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്ററിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നഹാസ് ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പി ക്ലിനിക്ക് സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ് സഹീര്‍ ബാബു സെന്ററിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഫിസിയോ തെറാപ്പി ഭിന്നശേഷി മേഖലയിലെ കുട്ടികള്‍ക്ക് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചു.

ഹോസ്പിറ്റിലെത്തിയ വിദ്യാര്‍ത്ഥികളുമായി നഹാസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ മുനീര്‍ സംവദിച്ചു.

സെന്റര്‍ കോഡിനേറ്റര്‍ ജിഷ .ടി, അധ്യാപകരായ റൂബ ഹെന്ന, ഇന്ദു ചാക്കോ,വരുണ്‍ . ടി, ജിത്തു വിജയ് എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top