HIGHLIGHTS : Chandy Oommen will take oath as MLA on Monday
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. നിയമസഭാ സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.
യുഡിഎഫ് ആകെ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 42,425 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ആകെ 6558 നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളു. 59.6 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 31.78 ശതമാനം എല്‍ഡിഎഫിന് ലഭിച്ചു. ബിജെപി 4.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു