Section

malabari-logo-mobile

ചോറ് ബാക്കിയാണോ….. എങ്കിലൊരു കിടിലം കട്ലറ്റ് ആവാം…

HIGHLIGHTS : Cutlets can be made with rice

ആവശ്യമായ ചേരുവകൾ

ചോറ് ഉടച്ചത് – 2 കപ്പ്
ഉരുളക്കിഴങ്ങ് – 1 പുഴുങ്ങി ഉടച്ചത്
കാരറ്റ് – 1/4 ( ഗ്രേറ്റ് ചെയ്തത് 
കാപ്സിക്കം – 1/2 കപ്പ്
പച്ചമുളക് – 2
സവാള – 1
മുളക് പൊടി – 1 ടേബിൾസ്പൂൺ 
കുരുമുളക് പൊടി – ½ ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
അരിപ്പൊടി – 2 ടേബിൾസ്പൂൺ
കോൺ ഫ്ലോർ – 2 ടീസ്പൂൺ 
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2-3 ടീസ്പൂൺ

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

വേവിച്ചുടച്ച ചോറും ഉരുളകിഴങ്ങും നന്നായ് മിക്സ്‌ ചെയ്യുക.ശേഷം ഉള്ളി, കാരറ്റ്, കാപ്സിക്കം, പച്ചമുളക്,മുളകുപൊടി,കോൺ ഫ്ലവർ, അരിപ്പൊടിഎന്നിവയും എല്ലാ മസാലപ്പൊടികളും ചേർക്കുക. ഇവയെല്ലാം കൂടിച്ചേരുന്നതുവരെ നന്നായി മിക്സ്‌ ചെയ്യുക.ശേഷം ചെറിയ ഉരുണ്ട ഉരുളകളായ് കൈകളിൽ എടുത്ത് പരത്തുക.ഒരു പാനിൽ എണ്ണ ചൂടാക്കി കട്ലറ്റ് ഷാലോ ഫ്രൈ ചെയ്യുക.മറിച്ചിട്ട് ഗോൾഡൻനിറമാവും വരെ വേവിക്കുക.കട്ലറ്റ് റെഡി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!