Section

malabari-logo-mobile

‘ഞങ്ങളും കൃഷിയിലേക്ക്’ മേപ്പയ്യൂര്‍ കാര്‍ഷിക കര്‍മ്മസേന തരിശ് ഭൂമിയില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു 

HIGHLIGHTS : 'We too go to agriculture' Mappaiyur Agricultural Task Force started cultivating turmeric in the fallow land

കൃഷി വകുപ്പ് നടപ്പിലാക്കുന്ന ”ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ കാര്‍ഷിക കര്‍മ്മസേന കൃഷിഭവന്റെ നേതൃത്വത്തില്‍ അര ഏക്കര്‍ തരിശ് ഭൂമിയില്‍ ഐ.ഐ.എസ്.ആര്‍ പ്രഗതി ഇനം മഞ്ഞള്‍ കൃഷി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം മഞ്ഞള്‍ വിത്ത് നട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ നിര്‍വഹിച്ചു.

കര്‍മ്മസേന പ്രസിഡന്റ് കെ.കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ടി.എന്‍. അശ്വിനി പദ്ധതി വിശദീകരണം നടത്തി.

sameeksha-malabarinews

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, കര്‍മ്മസേന വൈസ് പ്രസിഡന്റ് മൊയ്തീന്‍ മാസ്റ്റര്‍, ട്രഷറര്‍ കുഞ്ഞോത്ത് ഗംഗാധരന്‍, കര്‍മ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കര്‍മ്മസേന സെക്രട്ടറി വി. കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ സി.എന്‍. സ്‌നേഹ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!