Section

malabari-logo-mobile

റമദാന്‍ സ്‌പെഷ്യല്‍ – ക്രിസ്പി എഗ്ഗ് സമൂസ

HIGHLIGHTS : Crispy Egg Samosa

റമദാനിലെ ഇഫ്താറിന് ഏറ്റവും രുചികരവും ജനപ്രിയവുമായ വിഭവങ്ങളില്‍ ഒന്നാണ് സമൂസ.

ആവശ്യമായ ചേരുവകള്‍ :-

sameeksha-malabarinews

സമൂസ ഷീറ്റ് ഉണ്ടാക്കാന്‍ :-

ഗോതമ്പ് മാവ് – 3 കപ്പ്
ഉപ്പ് – 1/3 ടീസ്പൂണ്‍
പാല്‍ – 3/4 കപ്പ്
എണ്ണ – 6 ടീസ്പൂണ്‍

ഫില്ലിങ്ങിന് :-

മുട്ട – 3
ഉള്ളി – 2
മല്ലിയില – 1/2 കപ്പ്
പുതിന ഇല – 1/4 കപ്പ്
മുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ – 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

സമൂസ ഷീറ്റ് ഉണ്ടാക്കാന്‍:-

ഒരു പാത്രം എടുത്ത് ഉപ്പ്, മൈദ, പാല്‍, 4 ടീസ്പൂണ്‍ എണ്ണ എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കുക, കുറച്ച് വെള്ളം ചേര്‍ത്ത് കുഴച്ച് മാവ് ഉണ്ടാക്കുക. ബാക്കിയുള്ള എണ്ണ ചേര്‍ത്ത് കുറച്ച് മിനിറ്റ് വീണ്ടും കുഴയ്ക്കുക. ഒരു മൂടി കൊണ്ട് അടച്ച് ½ മണിക്കൂര്‍ മാറ്റിവെക്കുക.

മുട്ട ഫില്ലിങ്ങ് തയ്യാറാക്കാന്‍

മുട്ട അടിക്കുക. സവാള, മല്ലിയില, പുതിനയില, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരക്കുക. ഇത് മുട്ടയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കി മുട്ട സവാള മിക്‌സ് ചേര്‍ക്കുക. മുട്ട നന്നായി വേവുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇളക്കുക. ഗ്യാസ് ഓഫ് ചെയ്ത് തണുപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക.

കുഴച്ചു മാറ്റി വെച്ച മാവ് എടുത്ത് നാല് തുല്യ ഭാഗങ്ങളായി മുറിച്ച് 1 എടുത്ത് വട്ടത്തില്‍ പരത്തുക. എണ്ണ പുരട്ടുക, മാവ് ഉപയോഗിച്ച് ചെറുതായി പൊടി തട്ടുക. തുടര്‍ന്ന് കത്തി ഉപയോഗിച്ച് നീളത്തില്‍ മുറിക്കുക. 6 സ്ട്രിപ്പുകള്‍ മുകളിലായി വയ്ക്കുക. ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. ഒരെണ്ണം എടുത്ത് ചതുരത്തില്‍ പരത്തുക. ( അമര്‍ത്തരുത്) .

പരത്തിയ ഓരോ ചതുരത്തിന്റെയും നടുവില്‍ 1 ടീസ്പൂണ്‍ മുട്ട ഫില്ലിങ് നിറയ്ക്കുക, അരികുകളില്‍ 1 ടേബിള്‍സ്പൂണ്‍ ഗോതമ്പ് പൊടി 2 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിച്ച് പേസ്റ്റ രൂപത്തിലാക്കി പുരട്ടുക. ഒരു ദീര്‍ഘചതുരാകൃതിയില്‍ മടക്കി അരികുകള്‍ ലഘുവായി അമര്‍ത്തുക, സ്റ്റഫിംഗ് പുറത്തു വരുന്നില്ലെന്ന് ഉറപ്പാക്കുക.

ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കുക. സമൂസകള്‍ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ഡീപ്പ് ഫ്രൈ ചെയ്യുക.അധിക എണ്ണ നീക്കം ചെയ്യാന്‍ ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക.

ചൂടോടെ തക്കാളി സോസിന്റെ/ പുതിന ചട്ട്‌നിയുടെ കൂടെയോ വിളമ്പുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!