Section

malabari-logo-mobile

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത; നമോ ടിവി ഉടമയും അവതാരികയും അറസ്റ്റില്‍

HIGHLIGHTS : Thiruvalla police arrested youtube channel namo tv owner and anchor

പത്തനംതിട്ട: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ കേസില്‍ യൂട്യൂബ് ചാനല്‍ ഉടമയേയും ജീവനക്കാരിയേയും അറസ്റ്റ് ചെയ്തു. നമോ ടിവിയുടെ ഉടമ പന്തളം കുളനട മെഴുവേലില്‍ വടക്കേ കരയത്ത് രഞ്ജിത് എബ്രഹാം (35), അവതാരിക പത്തനംതിട്ട വള്ളിക്കോട് ശ്രീജഭവനില്‍ ശ്രീജ പ്രസാദ് (33) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിന് സെപ്റ്റംബര്‍ 19നായിരുന്നു ഇവര്‍ക്കെതിരെ പോലീസില്‍ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ ഇരുവരോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു, തുടര്‍ന്ന് ഇരുവരും തിരുവല്ല പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

sameeksha-malabarinews

നമോ ടിവി പങ്കുവെച്ച വീഡിയോ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സാമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചാനലിനെതിരെയും അവതാരകക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!