പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിതല പ്രവേശനോത്സവം ജിഎച്ച്എസ് നെടുവയില്‍ വെച്ച് നടന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിതല പ്രവേശനോത്സവം ജി എച്ച് എസ് നെടുവയില്‍ വെച്ച് നടക്കുകയുണ്ടായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു ആധ്യക്ഷതവഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഈ വര്‍ഷത്തെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഹെഡ് മിസ്‌ട്രെസ് അല്‍ഫോന്‍സാ കെ കെ അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ്, സി. ജയദേവന്‍, പി ഓ നസീമ, സുമിറാണി, പി ടി എ പ്രസിഡന്റ് മുരളീധരന്‍ കെ സി, എസ് എം സി ചെയര്‍മാന്‍ കൃഷ്ണന്‍ കുട്ടി സി, തുടങ്ങിയവര്‍ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി രഘുനാഥന്‍ കൊളത്തൂര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെ നവാഗതരെ മുന്‍ കൗണ്‍സിലര്‍ അംബിക മോഹന്‍രാജ് ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top