Section

malabari-logo-mobile

മോൻസൻ പുരാവസ്തു കേസ് ; ഐ ജി ലക്ഷ്മണന് സസ്പെൻഷൻ

HIGHLIGHTS : Crime Branch finds IG Laxman linked to Monson, suspended

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ ആയി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണന് സസ്പെൻഷൻ. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രി ഫയൽ ഒപ്പിട്ടു.
2010 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ലക്ഷ്മൺ.
മോൻസൻ മാവുങ്കലും ഐ.ജി ലക്ഷ്മണനും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മോൻസനിന്റെ മാനേജരുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിൻറെ തെളിവുകളും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഐ ജി ക്കെതിരെ ആന്ധ്രയിലെ ഒരു വനിത എംപിയും പരാതി നൽകിയിരുന്നു. മോൻസൻ പുരാവസ്തു തട്ടിപ്പ് ഇടനിലക്കാരനായ എന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോൻസൺ പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണ്. ഇടപാടുകളുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തായിട്ടുണ്ട്. സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും ഐജി ലക്ഷ്മണ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത്-ലാൽ റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ആണ് തെളിവുകൾ.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!