Section

malabari-logo-mobile

സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിനെതിരെ വീടുകളിൽ ലഘുലേഖയുമായി സിപിഐഎം

HIGHLIGHTS : CPI (M) with pamphlets in homes against anti-Silver Line campaign

സിൽവർ ലൈൻ പദ്ധതി വിരുദ്ധ പ്രചരണത്തിനെതിരെ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സിപിഐഎം പ്രചാരണം. എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യും. എതിർപ്പിന് പിന്നിൽ യുഡിഎഫ് ബിജെപി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന് സിപിഐഎം ലഘുലേഖ. കേരളത്തിൻറെ വികസനം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകെട്ട് എന്ന് സിപിഐഎം ആരോപിക്കുന്നു.

പദ്ധതിക്ക് ജനപിന്തുണ ലഭിക്കാൻ കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. എതിരെയുള്ള ആക്ഷേപങ്ങൾക്ക് മറുപടിയും ലഘുലേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പദ്ധതി സംസ്ഥാനത്തിന് സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സി പി ഐ എം വ്യക്തമാക്കി.

sameeksha-malabarinews

സിൽവർ റെയിൽ സമ്പൂർണ്ണ ഹരിത പദ്ധതിയാണെന്ന് എന്ന ലഘുലേഖയിൽ വ്യക്തമാക്കുന്നു പരിസ്ഥിതിലോലപ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പദ്ധതി കടന്നുപോകില്ല. തണ്ണീർത്തടങ്ങളും നെൽവയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ മറ്റു പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രങ്ങളോ കെ റെയിലിനായി പൊളിച്ചു മാറ്റേണ്ടി വരില്ല. കൃഷിഭൂമിയെ കാര്യമായി ബാധിക്കില്ല അന്തരീക്ഷമലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയിൽ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!